മുരിയാട്: സിയോൺ കു ടാര തിരുന്നാളിന്റെ ഭാഗമായി ഇന്നലെ മുരിയാട് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സിയോനിലേക്ക് നടത്തിയ ഘോഷയാത്ര പ്രദേശത്തെയാകെ ഭക്തി സാന്ദ്രവും വർണ്ണാഭവുമാക്കി.
ബ്ര. ഷാന്റോ പോളിന്റെ അനുഗ്രഹ പ്രഭാഷണത്തോടെ ഉച്ചകഴിഞ്ഞ് 2. ......
സെന്റ് ആൽബർട്സ് കോളേജ്, കൊച്ചിയിൽ നടക്കുന്ന 38-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ശ്രദ്ധേയമായ എക്സിബിഷൻ സ്റ്റാൾ ഒരുക്കി. ഉൾക്കടൽ മാതൃകയിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റാൾ ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്ന ഗവേഷകർ, വിദ്യാർത്ഥികൾ, പ്രതിനിധികൾ എന്നിവരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.
സർവകലാശാലയുടെ ഗവേഷണ-അക്കാദമിക് മികവും ദൗത്യങ്ങളും അവതരിപ്പിക്കുന്ന കുഫോസ് പ്രദർശന സ്റ്റാൾ വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് വൈസ് ചാൻസലർ ഡോ. ......
കൊച്ചി: സിഎംഎഫ്ആർഐയിൽ നടന്ന ആഗോള കടൽപായൽ ഉച്ചകോടി സമാപിച്ചു ആഗോള കടൽപായൽ സമ്പദ്വ്യവസ്ഥയിൽ അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ നിർണായക ശക്തിയായി മാറുമെന്ന് വിലയിരുത്തൽ. വർധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗം, വ്യവസായ മേഖലയിലെ പുതിയ സാധ്യതകൾ, ആഗോള വിതരണ ശൃംഖലയിലെ മാറ്റങ്ങൾ എന്നിവ ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് സിഎംഎഫ്ആർഐയിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ കടൽപായൽ ഉച്ചകോടിയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ് രണ്ടു ദിവസത്തെ എക്്സ്പോയും ഉച്ചകോടിയും സംഘടിപ്പിച്ചത്.
അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയിലെ മധ്യവർഗ ജനസംഖ്യയിൽ 60 കോടിയുടെ വർധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ......
കൊച്ചി: ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബസിച്ച് എ ഐ ടി യു സി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം ഗാന്ധി പ്രതിമക്ക് സമീപം സമരസാക്ഷ്യം സംഘടിപ്പിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഗാന്ധിയേയും ഗാന്ധിയൻ ആശയങ്ങളെയും തമസ്കരിക്കാനുള്ള ഭരണകൂടത്തിൻ്റെ നീക്കത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി അധ്യക്ഷത വഹിച്ചു. എം ടി നിക്സൺ , ടി സി സൻജിത്. ......
സംസ്ഥാന ബജറ്റില് ഇത്തവണയും പ്രവാസികളുടെ ആവശ്യങ്ങള് വേണ്ട വിധം പരിഗണിക്കപ്പെട്ടില്ലെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രവാസികളുടെ മടങ്ങി വരവിനെ കുറിച്ച് ബഡ്ജറ്റിൽ പരാമർശമുണ്ടെങ്കിലും മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കാനുള്ള പപ്രത്യേക പദ്ധതികൾ ഇല്ല. കൂടാതെ ഇതിനായി നീക്കി വെച്ചതാകട്ടെ നിലവിലെ നോർക്ക പദ്ധതിയിലൂടെയുള്ള നാമമാത്രമായ തുക മാത്രമാണ്. ......
ദോഹ: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെആഗോളസാങ്കേതികസർഗ്ഗാത്മകമത്സരമായഷെൽ ഇക്കോ-മാരത്തൺ 2026 ൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത വിദ്യാർത്ഥി സംഘത്തെ
ഐ സി സിആദരിച്ചു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) അശോക ഹാളിൽ
സംഘടിപ്പിച്ച ചടങ്ങ് ഇന്ത്യൻ എംബസി കോൺസുലർ രാകേഷ് വാഗ് ഉദ്ഘാടനം ചെയ്തു.
.ഐസിസി പ്രസിഡന്റ് എ. പി. ......
കൊച്ചി: ജീവിതവിജയം നിർണ്ണയിക്കുന്നത് ക്ലാസ് മുറികളിലെ പാഠങ്ങൾ മാത്രമല്ലെന്നും, ഒരു വ്യക്തിയുടെ സ്വഭാവത്തെയും ലക്ഷ്യബോധത്തെയും രൂപപ്പെടുത്തുന്നതിൽ കളിസ്ഥലങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ 'ഫ്രം പ്ലേയ്ഗ്രൗണ്ട് ടു പർപ്പസ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......

ദോഹ: ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി 14 അംഗങ്ങൾ അടങ്ങുന്ന ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (പിഎച്ച്ഡിസിസിഐ) ഉന്നതതല പ്രതിനിധി സംഘംഖത്തർ സന്ദർശിച്ചു.
സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ മേഖലകളിൽ ഫലപ്രദമായ പങ്കാളിത്തം വളർത്തിയെടുക്കുന്നതിനുമുള്ള ഇന്ത്യയുടെയും ഖത്തറിന്റെയും പ്രതി ബന്ധത അടയാളപെടുത്തുന്ന സന്ദർശനം ജനുവരി 31 ന് പൂർത്തിയാക്കിസംഘം മടങ്ങും.
ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി 14 അംഗങ്ങൾ അടങ്ങുന്ന ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (പിഎച്ച്ഡിസിസിഐ) ഉന്നതതല പ്രതിനിധി സംഘം 2026 ജനുവരി 27 മുതൽ 31 വരെ ഖത്തർ സന്ദർശിച്ചു. സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ മേഖലകളിൽ ഫലപ്രദമായ പങ്കാളിത്തം വളർത്തിയെടുക്കുന്നതിനുമുള്ള ഇന്ത്യയുടെയും ഖത്തറിന്റെയും പങ്കിട്ട പ്രതിബദ്ധത ഈ സന്ദർശനം അടിവരയിടുന്നു.
സന്ദർശന വേളയിൽ, ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഖത്തർ നാഷണൽ ബാങ്ക്, ഖത്തർ ഫിനാൻഷ്യൽ സെന്റർ, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സിറ്റി, ഖത്തർ ഫ്രീ സോൺസ് അതോറിറ്റി എന്നിവയുൾപ്പെടെ പ്രമുഖ ഖത്തരി സ്ഥാപനങ്ങളുമായി പ്രതിനിധി സംഘം നിരവധി ഉൽപ്പാദനക്ഷമമായ മീറ്റിംഗുകൾ നടത്തി. ......
കൊച്ചി: ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോൾ തന്നെ അതിന്റെ ദോഷവശങ്ങൾ മനസിലാക്കി പ്രതിരോധ മാർഗങ്ങൾക്കൂടി ആവിഷ്ക്കരിക്കേണ്ടതുണ്ടതുണ്ടെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധ ഡോ ശ്രാവണി ഷഹാപുരേ. കൊച്ചി ജയിൻ സർവ്വകലാശാല നടക്കുന്ന സമ്മിറ്റ് ഫ്യൂച്ചറിൽ 'ഫ്യൂച്ചർ പ്രൂഫ് ഡിഫൻസ്' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
പുത്തൻ സാങ്കേതികവിദ്യയായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ വിപ്ലവകരമായ സാധ്യതകളും അതിന്റെ ഭീഷണികളും ഉച്ചകോടിയിൽ ചർച്ചയായി. ......